പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു; ശബരിമല തീര്‍ഥാടകര്‍ കുടുങ്ങി

September 21, 2013 പ്രധാന വാര്‍ത്തകള്‍

pampa-pb-sliderപത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേതുടര്‍ന്ന് നൂറുകണക്കിന് ശബരിമല തീര്‍ഥാടകരാണ് പമ്പയില്‍ കുടുങ്ങിക്കിടക്കുന്നത്. ത്രിവേണി പാലവും പമ്പാ മണല്‍പ്പുറവും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. തീര്‍ഥാടകരെ പുറത്തെത്തിക്കാന്‍ നാല് മണിക്കൂറെങ്കിലും എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പോലീസും ഫയര്‍ഫോഴ്സും പമ്പയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയാണ് പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. കുടങ്ങി കിടക്കുന്ന തീര്‍ത്ഥാടകര്‍ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

അണക്കെട്ടുകള്‍ തുറന്നതും പമ്പ മണപ്പുറവും ത്രിവേണി പാലവും വെള്ളത്തിനടിയിലാവാന്‍ കാരണമായി. ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരെ നിലക്കല്‍ തടയുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍