പ്രതിസന്ധി രൂക്ഷം: കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

September 21, 2013 കേരളം

തിരുവനന്തപുരം: സുപ്രീംകോടി വിധിയെത്തുടര്‍ന്ന്  പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സി ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ് കെ.എസ്. ആര്‍ .ടി.സിക്ക് വിനയായത്. കോര്‍പ്പറേഷന്റെ പമ്പുകളില്‍ പലതിലും ഡീസല്‍ തീര്‍ന്നു തുടങ്ങി.

തിരുവനന്തപുരത്തു മാത്രം ഇന്ന്  പതിനൊന്ന് സര്‍വീസുകള്‍ റദ്ദാക്കി.  ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഡീസലെത്തുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം