ആദ്യനിയമസഭയിലെ അംഗത്തെ ആദരിക്കുന്നു

September 21, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമനിര്‍മ്മാണസഭയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് ആദ്യ കേരള നിയമസഭയിലെ അംഗമായിരുന്ന ആര്യനാട് ആര്‍. ബാലകൃഷ്ണപിള്ളയെ നിയമസഭ ആദരിക്കുന്നു. സെപ്തംബര്‍ 22 ന് രാവിലെ 11 ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ആര്യനാട്ടെ ബാലകൃഷ്ണപിള്ളയുടെ വസതിയിലെത്തി, നിയമസഭയുടെ ഉപഹാരം സമര്‍പ്പിക്കും.

ആദ്യനിയമസഭയില്‍ അംഗങ്ങളായിരുന്ന റോസമ്മ പൂന്നൂസ്, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, കെ.ആര്‍. ഗൗരിയമ്മ എന്നിവരുടെ വസതികളിലെത്തി നേരത്തേ സ്പീക്കര്‍ ആദരിച്ചിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍