ഓണം ഘോഷയാത്ര : ഐ&പി.ആര്‍.ഡിക്ക് ഒന്നാം സ്ഥാനം

September 21, 2013 മറ്റുവാര്‍ത്തകള്‍

FLOAT-1തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് നിശ്ചലദൃശ്യാവതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ശ്രേഷ്ഠം മലയാളം എന്ന ഫ്‌ളോട്ടാണ് വകുപ്പിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

കഴിഞ്ഞ തവണ സേവനാവകാശ നിയമത്തെക്കുറിച്ചവതരിപ്പിച്ച ഫ്‌ളോട്ടിലൂടെയും വകുപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു. ‘ഷാഡോസി’ലെ ആര്‍ട്ടിസ്റ്റ് ജിനനാണ് വകുപ്പിനുവേണ്ടി രണ്ടുവര്‍ഷവും നിശ്ചലദൃശ്യമൊരുക്കിയത്. ഐ&പി.ആര്‍.ഡി ഡപ്യൂട്ടി ഡയറക്ടര്‍ ടി.എ. ഷൈന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. രാധാകൃഷ്ണപിള്ള എന്നിവര്‍ ചേര്‍ന്ന് ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍