ആറ്റുകാലിലും ആര്‍ .ബി.ഐ ഉദ്യോഗസ്ഥനെത്തി

September 21, 2013 കേരളം

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലും സ്വര്‍ണ കണക്കെടുപ്പിനായി ആര്‍.ബി.ഐ ഉദ്യോഗസ്ഥന്‍ എത്തി. കഴിഞ്ഞമാസമാണ് രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായാണെന്നു പറഞ്ഞുകൊണ്ട് ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ഔദ്യോഗികമായി  രേഖാമൂലും ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചാല്‍ മറുപടി നല്‍കാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതായാണ് വിവരം.

ഇക്കാര്യത്തില്‍ ശക്തമായ നിലപാടാകും ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ജ്യോതിഷ്‌കുമാര്‍ ‘പുണ്യഭൂമി’യോടു പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണക്കെടുപ്പ് ആവശ്യപ്പെട്ടുകൊണ്ട് ആര്‍.ബി.ഐ നല്‍കിയ കത്തിന് ക്ഷേത്ര ഭരണസമിതി കൂടി മറുപടി നല്‍കിയിരുന്നു. സ്വര്‍ണത്തിന്‍റെ കണക്കെടുപ്പ് സാധ്യമല്ലെന്നാണ് ഗുരുവായൂര്‍ ക്ഷേത്രഭരണസമിതി റിസര്‍ബ് ബാങ്കിനുള്ള കത്തില്‍ വ്യക്തമാക്കിയത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം