അനന്തമൂര്‍ത്തിക്ക് രാജ്യം വിട്ടു പോകാന്‍ പണം സ്വരൂപിച്ചു നല്‍കാമെന്ന് ബി.ജെ.പി അനുകൂലികള്‍

September 21, 2013 ദേശീയം

Anantha Murthiഅഹമ്മദാബാദ്: നരേന്ദ്ര മോഡിക്കെതിരെ പ്രസ്താവന നടത്തിയ അനന്തമൂര്‍ത്തിയെ പരിഹസിച്ച് ബി.ജെ.പി. രംഗത്തെത്തി. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന മൂര്‍ത്തിയുടെ പ്രസ്താവനയാണ് ബി.ജെ.പി. നേതാക്കളെ ചൊടിപ്പിച്ചത്.

അനന്തമൂര്‍ത്തിക്ക് നാടുവിടുന്നതിന് പണം സ്വരൂപിച്ചു നല്‍കാനാണ് ബി.ജെ.പി. അനുകൂലികളുടെ തീരുമാനം. നേരത്തെ അനന്തമൂര്‍ത്തി കര്‍ണാടകയിലെ പൂനംപാണ്ഡെയെന്ന് ഒരു ബി.ജെ.പി വക്താവ് പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനന്തമൂര്‍ത്തിക്കെതിരെ കൂടുതല്‍ പ്രതികരണവുമായി ബി.ജെ.പി. രംഗത്തു വന്നത്. അതേസമയം അനന്തമൂര്‍ത്തിയെ പിന്തുണച്ച് സാഹിത്യ രംഗത്തെ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായത്തെ കാര്യമാക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. ജ്ഞാനപീഠം അവാര്‍ഡുജേതാവായ അനന്തമൂര്‍ത്തി കേന്ദ്രസാഹിത്യ അക്കാഡമിയുടെ ചെയര്‍മാനുമായിരുന്നു. കുറച്ചു കാലം കേരളത്തില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി വഹിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം