വാരാണസി സ്ഫോടനത്തിന്‌ പിന്നില്‍ ഭട്കലിന്റെ അനുയായികള്‍

December 9, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച കൊടുംഭീകരരായ ഡോ. ഷാനവാസ്‌, അസദുള്ള എന്നിവര്‍ തന്നെയാണ്‌ വാരാണസി ഭീകരാക്രമണത്തിന്റെയും സൂത്രധാരന്മാരെന്ന്‌ തെളിഞ്ഞു. ഇവരിപ്പോള്‍ ഷാര്‍ജയില്‍ ഒളിവിലാണ്‌. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ റിയാസ്‌ ഭട്‌കലിന്റെ ഉറ്റ അനുയായികളാണ്‌ ഇരുവരും.
2008 സപ്‌തംബര്‍ 13 ന്‌ ദല്‍ഹിയിലുണ്ടായ ബോംബ്‌ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തത്‌ ഷാനവാസും അസദുള്ളയുമാണെന്ന്‌ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ്‌ ദല്‍ഹിയില്‍ കുപ്രസിദ്ധമായ ബട്ട്‌ലഹൗസ്‌ ഏറ്റുമുട്ടലുണ്ടായത്‌. 60ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ജയ്‌പൂര്‍ സ്‌ഫോടന പരമ്പരക്ക്‌ പിന്നിലും ഷാനവാസായിരുന്നു. ഡല്‍ഹി സ്‌ഫോടനത്തിലെ പങ്ക്‌ വെളിപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇരുവരും ദുബായിലേക്ക്‌ കടക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം