‘ഗുഡ് റോഡിന് ‘ മോഡി ആശംസ അറിയിച്ചു

September 22, 2013 ദേശീയം

The Good Roadന്യൂഡല്‍ഹി: ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച ഗുജറാത്തി ചിത്രമായ ഗുഡ് റോഡിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നരേന്ദ്ര മോഡി ആശംസകള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മോഡി ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് ആശംസ അറിയിച്ചത്. ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് മികച്ച വിദേശഭാഷാ വിഭാഗത്തിലേക്ക് ഗുജറാത്തി ചിത്രം തെരഞ്ഞെടുക്കപ്പെട്ടതില്‍ അതീവ സന്തോഷമുണ്‌ടെന്ന് മോഡി ട്വിറ്ററില്‍ രേഖപ്പെടുത്തി.

പുതുമുഖമായ ജ്ഞാന്‍ കൊറിയ സംവിധാനം ചെയ്തത്. ഒരു ഹൈവേയിലൂടെ സഞ്ചരിക്കുന്ന മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഗുഡ് റോഡിനു ലഭിച്ചിരുന്നു. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഗുജറാത്തി ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 21 ചിത്രങ്ങളില്‍ നിന്ന് 16അംഗ സമിതിയാണ് ചിത്രം തെരഞ്ഞെടുത്തത്. ഇതുവരെ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളാണ് ഓസ്‌കര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്.

1957 ല്‍ പുറത്തിറങ്ങിയ മെഹ്ബൂബ് ഖാന്റെ മദര്‍ ഇന്ത്യ, 1988 ല്‍ മീരാ നായരുടെ സലാം ബോംബെ, 2001 ല്‍ അഷുതോഷ് ഗോവാരിക്കറുടെ ലഗാന്‍ എന്നീ ചിത്രങ്ങളാണത്. 2014 മാര്‍ച്ച് 2 നാണ് ഓസ്‌കാര്‍ പ്രഖ്യാപനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം