മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കരുതെന്ന് എം.എം ഹസന്‍

September 22, 2013 കേരളം

കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നത് അറബിക്കല്യാണം പോലുള്ള ദുരാചാരങ്ങള്‍ക്കായിരിക്കും വഴിവെക്കുകയെന്നും ഹസന്‍ പറഞ്ഞു. വിദ്യാഭ്യാസപരമായ പുരോഗതി കൈവരിക്കുമ്പോള്‍ ശരിയത്ത് നിയമത്തിന്റെ പേരില്‍ ഇത്തരം അന്ധവിശ്വാസങ്ങളിലൂടെ മുസ്ലീം സമുദായത്തെ പിന്നോട്ടു നയിക്കരുതെന്നും സമുദായത്തിന്റെ സാമൂഹ്യപുരോഗതിയെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതസംഘടനകള്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം