ശ്രീലളിതാംബികയുടെ അവതാരം, സ്ഥൂലരൂപ കേശാദിപാദം

September 23, 2013 സനാതനം

ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത്‌സിംഹാസനേശ്വരീ
ചിദ്അഗ്നി-കുണ്ഡ-സംഭൂതാ ദേവകാര്യ-സമുദ്യതാ

Lalitha-1-pb1. ഐശ്വര്യസമ്പന്നയായ അമ്മ/ ശ്രീയെ (ലക്ഷ്മിയെ അഥവാ സരസ്വതിയെ) ജനിപ്പിച്ചവള്‍/ ഐശ്വര്യത്തെ അളക്കുന്നവള്‍. 2. ഐശ്വര്യവും ശ്രേഷ്ഠതയും തികഞ്ഞ റാണി. ദേവിയുടെ ഇരുപത്തഞ്ചു മുഖ്യനാമങ്ങളിലൊന്ന്. 3.ഐശ്വര്യം തികഞ്ഞ് ശ്രേഷ്ഠമായ (സിംഹാസന-ഈശ്വരി) ഇരിപ്പിടത്തിന്റെ അധിപ/ ശ്രേഷ്ഠമായ സിംഹം വാഹനമായവള്‍. 4.ചിത്= ജ്ഞാനം. ബ്രഹ്മം അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിക്കുകയും എല്ലാറ്റിനെയും ശുദ്ധീകരിക്കുകയും ചെയ്യുകയാല്‍ അഗ്നിക്കു തുല്യമാണ്. ജ്ഞാനാഗ്നികുണ്ഡത്തില്‍ നിന്നു ജനിച്ചവള്‍; ഭണ്ഡാസുരവധം സാധിക്കാനായി ദേവകള്‍ സ്വന്തം മാംസം ഹോമിച്ച അഗ്നികുണ്ഡത്തില്‍നിന്നു പിറന്നവള്‍. 5. ദേവകളുടെ ലക്ഷ്യം (ഭണ്ഡാസുരവധം) സാധിക്കാനായി വേണ്ടതിന്‍വണ്ണം ഉദിച്ചവള്‍.
—————————————————————————————————————————————————

വ്യാഖ്യാനം: ഡോ വി.ആര്‍.പ്രബോധചന്ദ്രന്‍നായര്‍

വ്യാഖ്യാനം: ഡോ. വി.ആര്‍ . പ്രബോധചന്ദ്രന്‍നായര്‍

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം