ബണ്ടിചോറിനെ ഏകാന്ത തടവിലാക്കി

September 24, 2013 കേരളം

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ഹൈടെക്ക് മോഷ്ടാവ് ബണ്ടിചോറിനെ ഏകാന്ത തടവിലാക്കി. ജയില്‍ ചാടാനുള്ള പദ്ധതിയിടുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ഏകാന്തതടവിലേക്ക് മാറ്റിയത്.

ജനുവരിയിലാണ് തിരുവനന്തപുരം പട്ടത്ത് നിന്നും ആഡംബര കാര്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ബണ്ടിചോര്‍ പോലീസ് പിടിയിലാകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും ഉള്ള വീട്ടില്‍ നിന്നും വിദഗ്ധമായാണ് ബണ്ടിചോര്‍ മോഷണം നടത്തിയത്. മോഷണത്തിനു ശേഷം നിരീക്ഷണ ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു. മോഷണത്തിനു ശേഷം കര്‍ണാടകയിലേക്ക് കടന്ന ബണ്ടിചോറിനെ പോലീസ് പിന്തുടര്‍ന്നെത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നീട് പൂനൈയിലെ സായി എക്‌സിക്യുട്ടീവ് ഹോട്ടലില്‍ നിന്നുമാണ് മഹാരാഷ്ട്ര പോലീസ് ബണ്ടിയെ പിടികൂടിയത്. പിന്നീട് മഹാരാഷ്ട്ര പോലീസ് ബണ്ടിയെ കേരള പോലീസിനു കൈമാറുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം