നവരാത്രി വിഗ്രഹങ്ങള്‍ ഒക്‌ടോബര്‍ 2ന് യാത്ര തിരിക്കും

September 24, 2013 കേരളം

നെയ്യാറ്റിന്‍കര: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി  വിഗ്രഹങ്ങള്‍ ഒക്‌ടോബര്‍ രണ്ടിന് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും യാത്ര പുറപ്പെടും.

ഒക്‌ടോബര്‍ രണ്ടിന് ആരംഭിക്കുന്ന വിഗ്രഹഘോഷയാത്ര വൈകുന്നേരം കുഴിത്തുറ ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിശ്രമിക്കും. അടുത്ത ദിവസം യാത്ര തുടരുന്ന ഘോഷയാത്രയെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചാനയിക്കും. വൈകുന്നേരം 3ന് ഘോഷയാത്ര നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിച്ചേരും. നാലിന് രാവിലെ തിരുവനന്തപുരത്തേയ്ക്ക് യാത്ര തുടരുന്ന വിഗ്രഹങ്ങള്‍ക്ക് കരമനയില്‍ ആഘോഷപൂര്‍വമായ വരവേല്‍പ്പ് നല്‍കും. 5 മുതല്‍ 14 വരെ നവരാത്രി പൂജ നടക്കും.
നവരാത്രി പൂജയില്‍ പങ്കെടുത്ത് സരസ്വതിദേവിയും പരിവാരങ്ങളും 15 ന് മടങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം