ദുബായിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു

September 24, 2013 മറ്റുവാര്‍ത്തകള്‍

Emirates Airlinesതിരുവനന്തപുരം: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ ഹോം ടൗണ്‍ സന്ദര്‍ശിക്കാനായി പ്രത്യേക നിരക്കുകളോടെ തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാരെ ക്ഷണിച്ചു. തിരുവനന്തപുരത്തു നിന്നു ദുബായിലേക്കുള്ള റിട്ടേണ്‍ എക്കണോമി ക്ലാസ് നിരക്കുകള്‍ 18,345 രൂപ മുതലാണ് ആരംഭിക്കുന്നത്. 2014 മാര്‍ച്ച് 31 വരെ ഈ നിരക്കുകളില്‍ ടിക്കറ്റു വാങ്ങുവാനും യാത്ര ചെയ്യുവാനും കഴിയും.

എമിറേറ്റ്‌സിന്റെ പത്തു ഗേറ്റ്‌വേകളായ ,തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി,  ഡെല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ബാംഗളൂരു, ഹൈദരാബാദ്, കോല്‍കൊത്ത എന്നിവിടങ്ങളില്‍ നിന്ന് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.  എമിറേറ്റ്‌സിന്റെ അവാര്‍ഡ് ജേത സേവനങ്ങള്‍ ആസ്വദിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും.

ദുബായ് എക്‌സ്പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 2013 ഒക്‌ടോബര്‍ ഏഴു വരെ അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് സാധാരണ ടൂറിസ്റ്റ് വിസയുടെ ചെലവായ 5150 രൂപ മാത്രം നല്‍കി 25 ശതമാനം ലാഭിക്കാമെന്ന അധിക ആനുകൂല്യവും ഇതോടൊപ്പമുണ്ട്.

എമിറേറ്റ്‌സിന്റെ ലോകോത്തര സേവനങ്ങള്‍ ആസ്വദിക്കാനുള്ള അവസരങ്ങള്‍ക്കൊപ്പം പണത്തിനു കൂടുതല്‍ മൂല്യവും നല്‍കുവാനാവുന്നതില്‍ തങ്ങള്‍ക്ക് അതീവ ആഹ്ലാദമുണ്ടെന്ന്  ഇന്ത്യാ, നേപ്പാള്‍ വൈസ് പ്രസിഡന്റ് ഇസ്സാ സുലൈമാന്‍ അഹ്മദ് ചൂണ്ടിക്കാട്ടി.  ഈ നിരക്കുകള്‍ മാര്‍ച്ചു വരെ പ്രാബല്യത്തിലുണ്ടാകുമെന്നതിനാല്‍ സൗകര്യമനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകളില്‍ ഇവിടെയുള്ള യാത്രക്കാര്‍ക്കായുള്ള പ്രത്യേക സംവിധാനങ്ങളും സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.  അവാര്‍ഡ് ജേത ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സംവിധാനമായ ഐസ് മലയാളം, ഹിന്ദി, കന്നഡ, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, ഗുജറാത്തി, പഞ്ചാബ്, ഉറുദു എന്നിവയില്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ മൂന്നു പ്രാദേശിക മെനുവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  എക്കോണമി ക്ലാസില്‍  30 കിലോഗ്രാമും ബിസിനസ് ക്ലാസില്‍ 40 കിലോഗ്രാമും ഫസ്റ്റ് ക്ലാസില്‍ 50 കിലോഗ്രാമും എന്ന ഉദാരമായ ബാഗ്ഗേജ് ആനുകൂല്യമാണ് ശ്രദ്ധേയമായ മറ്റൊന്ന്.

ദുബായിലെത്തിയാലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി സവിശേഷതകളുണ്ട്.  ഡിസംബറില്‍ നടക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റവലില്‍ ബോളിവുഡില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.  എക്കാലത്തേയും ജനപ്രിയമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരിയിലാണു തുടങ്ങുന്നത്. അതിനു പിന്നാലെ മാര്‍ച്ചില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമെത്തും.

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ആഗോള പ്രസിദ്ധമായ നിരവധി പ്രദേശങ്ങളും ദുബായിലുണ്ട്. വര്‍ഷം മുഴുവന്‍ ആസ്വദിക്കാനാവുന്ന ഇന്‍ഡോര്‍ സ്‌ക്കീയിങ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, ഗോള്‍ഡ് ആന്റ് സ്‌പൈസ് സൂക്കുകള്‍, ലോകോത്തര ഹോട്ടലുകളും ഷോപ്പിങും എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളാണു ദുബായിലുള്ളത്.

പ്രത്യേക നിരക്കുകള്‍ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ എമിറേറ്റ്‌സ് വെബ്‌സൈറ്റ് (www.emirates.com/in<http://www.emirates.com/in>) വഴിയോ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍