ഗുജറാത്തില്‍ വെള്ളപ്പൊക്കം: ആറ് മരണം ; 50,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

September 26, 2013 പ്രധാന വാര്‍ത്തകള്‍

gujarath-pb-sliderഅഹ്മദാബാദ്: ദക്ഷിണ-മധ്യ ഗുജറാത്തില്‍ മൂന്നുദിവസമായി തുടരുന്ന പേമാരിയില്‍ വന്‍ നാശനഷ്ടം. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്താകെ ആറ് പേര്‍ മരിച്ചു.  നദികള്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് അണക്കെട്ടുകള്‍ നിറഞ്ഞു.  നര്‍മദ നദിയില്‍ വെള്ളം കയറിയതിനാല്‍ 50,000ഓളം പേരെയും ബറൂച്ച് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 16,000ഓളം പേരെയും മാറ്റിപ്പാര്‍പ്പിച്ചു. വഡോദരയിലെ 114 ഗ്രാമങ്ങളിലെ നിന്ന് 25,000 പേരെ ഒഴിപ്പിച്ചു. മരണപ്പെട്ടവരില്‍ രണ്ട് പേര്‍ ബറൂച്ച സ്വദേശികളാണ് മറ്റുള്ള രണ്ട് പേര്‍ ഖേഡ ജില്ലയിലെ ഗാഡ് വല്‍ ഗ്രാമത്തിലും ഉള്ളവരാണ്. ഖേഡയില്‍ വീട് തകര്‍ന്ന് വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേറ്റു.

റോഡ്, റെയില്‍ ഗതാഗതം താറുമാറായി. 18 ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും 18 എണ്ണം വഴിതിരിച്ചുവിടുകയും മൂന്നെണ്ണം പുനഃക്രമീകരിക്കുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. ദുരന്തനിവാരണ സേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ബറൂച്ച് കലക്ടര്‍ അവന്തിക സിങ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍