ജന്റം കുടിവെളള പദ്ധതി: ജനുവരിയില്‍ കമ്മീഷന്‍ ചെയ്യണം- മുഖ്യമന്ത്രി

September 26, 2013 കേരളം

തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ നിന്നും വെളളം കൊണ്ട് വന്ന് കൊച്ചിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്ന ജന്റം പദ്ധതി ജനുവരിയില്‍ തന്നെ കമ്മീഷന്‍ ചെയ്യുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ അവലോകന യോഗത്തില്‍ ജല അതോറിറ്റി എം.ഡി.യ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ ഫണ്ടുകള്‍ സമയബന്ധിതമായി അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സമീപ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കുടിവെളള ക്ഷാമത്തിന് പദ്ധതി പൂര്‍ത്തിയാവുന്നതോടെ പരിഹാരമാവുമെന്ന് യോഗം വിലയിരുത്തി. മന്ത്രിമാരായ കെ.ബാബു, മഞ്ഞളാംകുഴി അലി, എം.എല്‍.എ. മാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ബന്നിബഹനാന്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം