എന്‍.എസ്.എസ്. ഇനി ശരിദൂരത്തിലേക്ക്: സുകുമാരന്‍ നായര്‍

September 27, 2013 കേരളം

g-sukumaran-nairചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ഇപ്പോള്‍ സമദൂരത്തിലാണെങ്കിലും ആവശ്യം വരുമ്പോള്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ബജറ്റ് ബാക്കിപത്രസമ്മേളനത്തിനു ശേഷം പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്‍.എസ്.എസ്. നിലപാട് വ്യക്തമാക്കും.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള എന്‍.എസ്.എസ്സിന്റെ വിമര്‍ശങ്ങള്‍ ദിവസം ചെല്ലുംതോറും ശരിയെന്നു തെളിയുകയാണ്. വലതുപക്ഷം ആയാലും ഇടതുപക്ഷം ആയാലും തെറ്റു ചെയ്താല്‍ പറയും. ഇരുകൂട്ടരും എന്‍.എസ്.എസ്സിനെ അവഗണിക്കുകയായിരുന്നു. മന്നത്തു പദ്മനാഭനും അനുയായികളും വലതുപക്ഷത്തിന്റെ കൂടെ എന്ന സ്ഥിതി ഉണ്ടായപ്പോഴാണ് ഇടതുപക്ഷത്തിന് എന്‍.എസ്.എസ്സിനോട് അകല്‍ച്ച ഉണ്ടായത്. സ്വജനപക്ഷപാതം, അഴിമതി, ന്യൂനപക്ഷ പ്രീണനം എന്നിവയായിരുന്നു സര്‍ക്കാരിനെതിരെയുള്ള ആക്ഷേപം. വിമോചന സമരത്തിന്റെ പേരിലുള്ള എതിര്‍പ്പിനൊന്നും ഇപ്പോള്‍ ശക്തിയില്ല. ഇടതുപക്ഷം പിന്തുണ തേടി വരുമ്പോള്‍ കാണാമെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ എന്‍.എസ്.എസ്സിന്റെ നിലപാട് സമയമാകുമ്പോള്‍ അറിയിക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം