ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ജയന്തി ഇന്ന്

September 28, 2013 ക്ഷേത്രവിശേഷങ്ങള്‍

swami-1111തിരുവനന്തപുരം: പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 78-ാം ജയന്തി ഇന്ന് ( സെപ്റ്റംബര്‍ 28ന്) .  ചേങ്കോട്ടുകോണം ശ്രീനീലകണ്ഠപുരത്തുള്ള ജ്യോതിക്ഷേത്രത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, അഹോരാത്രരാമായണ പാരായണം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് 1ന് അമൃതഭോജനം, വൈകുന്നേരം 5ന് പ്രണവം സേവാസമിതി വിലങ്ങറ അവതരിപ്പിക്കുന്ന പ്രണവോത്സവം നാമഘോഷലഹരി, 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, രാത്രി 7.30ന് ഭജന, 8.30ന് ആരാധന എന്നീ ചടങ്ങുകള്‍ നടക്കും. വെളുപ്പിന് (29.9.2013) 3.30ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശ്രീരാമപട്ടാഭിഷേകത്തോടെ ജയന്തിദിനാഘോഷപരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍