ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 78ാം ജയന്തി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

September 29, 2013 ക്ഷേത്രവിശേഷങ്ങള്‍,പ്രധാന വാര്‍ത്തകള്‍

swamiji-1-jayanthi day-2013-pbതിരുവനന്തപുരം: പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 78ാം ജയന്തി ദിനത്തില്‍ (സെപ്റ്റംബര്‍ 28ന്) ചേങ്കോട്ടുകോണം ശ്രീനീലകണ്ഠപുരത്തുള്ള ജ്യോതിക്ഷേത്രത്തില്‍ രാവിലെ ഗണപതിഹോമം, അഹോരാത്രരാമായണ പാരായണം, ലക്ഷാര്‍ച്ചന തുടങ്ങി പ്രത്യേക പൂജകളോടെ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വൈകുന്നേരം 5ന് പ്രണവം സേവാസമിതി വിലങ്ങറ അവതരിപ്പിച്ച പ്രണവോത്സവം നാമഘോഷലഹരി ഭക്തിയുടെ നിറവിലെത്തിച്ചു. ഇന്നു വെളുപ്പിന് (29.9.2013) 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ജയന്തിദിനാഘോഷപരിപാടികള്‍ സമാപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍