പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു

September 29, 2013 രാഷ്ട്രാന്തരീയം

മിറാന്‍ഷാ: പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലയില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മിറാന്‍ഷ നഗരത്തിന് വടക്ക് ദര്‍ഗാമണ്ഡി മേഖലയിലായിരുന്നു ആക്രമണം. ഭീകരരുടെ താവളത്തിലേക്കായിരുന്നു ആക്രമണമെന്നും രണ്ടു മിസൈലുകള്‍ വര്‍ഷിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്‍-ക്വയ്ദ ബന്ധമുള്ള ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം