സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തി

September 29, 2013 കേരളം

sonia-gandhi3തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തി. 3.30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സോണിയയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇതിനു ശേഷം പ്രത്യേക ഹെലികോപ്ടറില്‍ രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ഡെവലപ്മെന്റ് സ്റഡീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനായി സോണിയ നെയ്യാര്‍ ഡാമിലേക്ക് തിരിച്ചു. രണ്ടു ദിവസങ്ങളിലായി അഞ്ചു പൊതു പരിപാടികളിലാണ് സോണിയ പങ്കെടുക്കുക. ഇതിനിടെ പാര്‍ട്ടി നേതാക്കളുമായും യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായും സോണിയ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നു പ്രത്യേക വിമാനത്തില്‍ സോണിയഗാന്ധി മടങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം