ഡിവൈഎഫ്ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

September 29, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: ഡിവൈഎഫ്ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. വ്യാഴാഴ്ചയാണ് ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയുടെ http://www.dyfi.in/ എന്ന വെബ്സൈറ്റിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. ഇതുവരെ വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമായിട്ടില്ല. പാക്കിസ്ഥാന്റെ പതാകയും പാക്കിസ്ഥാന്റെ ഭൂപടവുമാണ് സൈറ്റില്‍ കാണാനാകുക. പാക്കിസ്ഥാനില്‍ നിന്നുള്ള അജ്ഞാത സൈന്യമെന്നാണ് ഹാക്കര്‍മാര്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ടിആര്‍4സികെ3ആര്‍ എന്നാണ് സംഘത്തിന്റെ പേര് നല്‍കിയിരിക്കുന്നത്. സംഘടനയുടെ ചരിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സൈറ്റിലെ മറ്റു വിവരങ്ങളിലോ ചിത്രങ്ങളിലോ മാറ്റം വരുത്തിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍