വള്ളത്തോള്‍ പുരസ്കാരം പെരുമ്പടവത്തിന്

September 29, 2013 കേരളം

Perumpadavamതിരുവനന്തപുരം: ഇക്കൊല്ലത്തെ വള്ളത്തോള്‍ പുരസ്കാരം പെരുമ്പടവം ശ്രീധരന്. 1,11 111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരള സാഹിത്യ അക്കാമി പ്രസിഡന്‍്റാണ് പെരുമ്പടവം.ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ പ്രശസ്തനായ പെരുമ്പടവം അഭയം, അന്തിവെയില്‍ പൊന്ന്, ല്‍വരിയിലേക്കു വീണ്ടും, പിന്നെയും പൂക്കുന്ന കാട്, ഒറ്റച്ചിലമ്പ് എന്നിവയടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. 1996 ലെ വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്. ചലച്ചിത്ര സെന്‍സര്‍ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം