ഡീസലിന് നാലുരൂപയും ഗ്യാസിനു 100 രൂപയും കൂട്ടാന്‍ ശുപാര്‍ശ

September 29, 2013 ദേശീയം

diesel-sliderന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ വര്‍ധിപ്പിക്കണമെന്ന് കിരീട് പരീഖ് കമ്മറ്റി ശുപാര്‍ശ ചെയ്തു. അടുത്ത ഏപ്രില്‍ മാസത്തോടെ മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കണം. മാര്‍ച്ച് മാസത്തില്‍ പാചകവാതകം സിലിണ്ടറിന് 100 രൂപ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിയുകയും രാജ്യാന്തരതലത്തില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുകയും ചെയ്തിട്ടും ഡീസലിന്റെ വില അതനുസരിച്ച് വര്‍ധിപ്പിക്കാത്ത സാഹചര്യത്തിലാണിതെന്നാണു കമ്മീഷന്റെ വിശദീകരണം.

പ്രതിമാസം 50 പൈസ വര്‍ധിപ്പിച്ചതുകൊണ്ട് നഷ്ടം നികത്താന്‍ കഴിയില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മാസംതോറും ഡീസല്‍ വില ഒരു രൂപ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. വിപണി വിലയ്ക്കു തല്യമാകുമ്പോള്‍ മാത്രം ഈ വര്‍ധന നിര്‍ത്തിയാല്‍ മതിയെന്നാണ് കമ്മീഷന്റെ നിലപാട്. അടുത്ത വര്‍ഷം പാചകവാതകത്തിന് 25ശതമാനം വിലയുയര്‍ത്തണമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ പാചക വാതക സബ്സിഡി നിര്‍ത്തുകയും വേണമെന്നും കമ്മീഷന്‍ പറയുന്നു. സബ് സിഡി സിലിണ്ടര്‍ ബിപിഎല്‍കാര്‍ക്ക് മാത്രമായി ചുരുക്കണമെന്നും നിര്‍ദേശമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം