കേരള ഹെല്‍ത്ത് ടൂറിസം സംഗമം

September 29, 2013 കേരളം

കൊച്ചി: ടൂറിസം രംഗത്ത് കേരളത്തിന്‍റെ മികവിന് വേദിയൊരുക്കാന്‍ കേരള ഹെല്‍ത്ത് ടൂറിസം 2013 പരിപാടിക്ക് ഒരുക്കം തുടങ്ങി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) കേരള സര്‍ക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ കൊച്ചിയിലെ ലേ മെറീഡിയന്‍ ഹോട്ടലില്‍ നടക്കും.

ഹെല്‍ത്ത് ടൂറിസം മേഖലയില്‍ കേരളത്തിന്‍റെ സാധ്യതകളെക്കുറിച്ച് അവബോധം പകരാന്‍ കേരള ഹെല്‍ത്ത് ടൂറിസം പരിപാടാകള്‍ 2006 മുതലാണ് സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായിരുന്നു അത്. 2007ല്‍ ഒരുക്കിയ രണ്ടാം എഡിഷന് ശേഷം കേരളത്തിലെ ആശുപത്രികളില്‍ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 30 മുതല്‍ 40 ശതമാനം വരെയുള്ള വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാമത് എഡിഷനായ കേരള ഹെല്‍ത്ത് ടൂറിസം 2011ന്‍റെ വിജയം ഈ വ്യവസായ മേഖലയ്ക്ക് മൊത്തത്തില്‍ ഗുണകരമായി മാറുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം