യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു

September 30, 2013 കേരളം

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനാണ് ഉപരോധം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും ഉപരോധിക്കാനാണ് യുവമോര്‍ച്ച തീരുമാനം. കെ സുരേന്ദ്രനും ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. നോര്‍ത്ത് ഗേറ്റും സൗത്ത് ഗേറ്റും ഉപരോധിച്ചതിനാല്‍ കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ് ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ എത്തിയത്. സെക്രട്ടറിയേറ്റിന് അടുത്തുള്ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കുന്നതിനാല്‍ സമരം പിന്‍വലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും യുവമോര്‍ച്ച തയ്യാറായില്ല. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം