കൈക്കൂലി : മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ആറു വര്‍ഷം കഠിനതടവും പിഴയും

September 30, 2013 കേരളം

കോട്ടയം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നതിനു കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ആറു വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും. കോട്ടയം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോട്ടയം ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന മുഹമ്മദ് നൌഷാദിനെയാണ് ശിക്ഷിച്ചത്.

2007 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം