ശാന്തിക്കാരുടെ ഗ്രേഡ് ഉയര്‍ത്തണം: യോഗക്ഷേമസഭ

September 30, 2013 മറ്റുവാര്‍ത്തകള്‍

കൊല്ലം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് ശാന്തിക്കാരുടെ ഗ്രേഡ് ഉയര്‍ത്തണമെന്നും റിസര്‍വ് ശാന്തിക്കാരെ നിയമിക്കണമെന്നും യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേവലക സമ്മേളനം ആവശ്യപ്പെട്ടു. ശാന്തിക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ആര്‍.വല്ലഭവന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ശാന്തിക്കാര്‍ക്ക് സബ്ഗ്രൂപ്പ് ഓഫീസറുടെ ഗ്രേഡോ തത്തുല്യ സ്‌പെഷല്‍ ഗ്രേഡോ അനുവദിക്കുക, കാണിക്കവഞ്ചി എണ്ണുന്നതില്‍നിന്ന് ശാന്തിക്കാരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.കെ.വി.അഭിലാഷ് ഭട്ടതിരി സ്വാഗതവും കെ.ഇ.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍