ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

September 30, 2013 കേരളം

ഗുരുവായൂര്‍ : പട്ടാമ്പി കിഴായൂര്‍  ഇല്ലത്തെ പി.എം ഹരീഷ് നമ്പൂതിരി ഇന്ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ചുമതലയേല്‍ക്കും, ഇപ്പോഴത്തെ മേല്‍ശാന്തി തിയ്യനൂര്‍ ശ്രീധരന്‍ നമ്പൂതിരി അധികാര ചിഹ്നമായ തക്കോല്‍കൂട്ടം വെള്ളികുടത്തിലിട്ടു ഊരാളന് മല്ലിശ്ശേരി നമ്പൂതിരിപ്പാട് , തന്ത്രി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നമസ്കാര മണ്ഡപത്തില്‍ സമര്‍പ്പിക്കും. ഇന്ന് മുതല്‍ ആറ് മാസകാലതെക്കാണ്‌ പുതിയ  മേല്ശാന്തി സ്ഥാനമേല്കുന്നത് .ശബരിമല തീര്‍ത്ഥാടനം, ഗുരുവായൂര്‍ ഏകാദശി, ക്ഷേത്രോത്സവം തുടങ്ങി ഏറെ വിശേഷ ദിവസങ്ങള്‍ വരുന്ന കാലയളവാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് .

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം