ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസ്‌ പുനരന്വേഷണം നടത്തും: മന്ത്രി

December 11, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തൃശ്ശൂര്‍: പി.എസ്‌.സിയുടെ 2003ലെ എല്‍.ഡി ക്ലാര്‍ക്ക്‌ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസ്‌ െ്രെകംബ്രാഞ്ച്‌ വീണ്ടും അന്വേഷിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നിയമപരമായി കയറിച്ചെല്ലാന്‍ കഴിയുന്നിടത്തെല്ലാം പോലീസ്‌ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. പി.എസ്‌.സി ഓഫിസിലേയ്‌ക്ക്‌ കയറാന്‍ ഒരു പോലീസുകാരനെയും അനുവദിക്കില്ലെന്ന പി.എസ്‌.സി ചെയര്‍മാന്‍ കെ.വി.സലാഹുദീന്റെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലെ തീപിടിത്തം സംബന്ധിച്ച്‌ െ്രെകംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ കോടിയേരി അറിയിച്ചു. തീപിടിത്തം അട്ടിമറി ആണോ എന്നത്‌ പരിശോധനയില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം