ഡാറ്റാ സെന്റര്‍ കേസ്: സിബിഐ അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി

October 1, 2013 കേരളം

Ummen-Chandi-CM-copyതിരുവനന്തപുരം: റിലയന്‍സിന് ഡാറ്റാ സെന്റര്‍ കൈമാറിയത് സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഡാറ്റാ സെന്റര്‍ കേസ് അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയി എന്നതരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ ചില ആശയക്കുഴപ്പങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പല നേതാക്കളും പ്രതികരിച്ചത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ നേതാക്കളുടെ ആശയക്കുഴപ്പം മാറി. കേസില്‍ ആഭ്യന്തരമന്ത്രിക്കെതിരേയും ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിലൊന്നും കഴമ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം