ദിഗ്‌വിജയ് സിങിന്റെ പരാമര്‍ശം അപലപനീയം: ബി.ജെ.പി

December 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കറെയ്ക്ക് തുടര്‍ച്ചയായി വധഭീഷണി ലഭിച്ചിരുന്നുവെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിന്റെ പരാമര്‍ശം അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ്. മാധ്യമശ്രദ്ധ നേടാനുള്ള തന്ത്രമാണ് ദിഗ്‌വിജയ് സിങിന്റെ പരാമര്‍ശത്തിന് പിന്നിലെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന വന്‍ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ദിഗ്‌വിജയ് സിങ് ശ്രമിക്കുന്നത്. ഇത് പാകിസ്താനെ സഹായിക്കാന്‍ മാത്രമെ ഉപകരിക്കുള്ളൂ. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഇതിന് വിശദീകരണം നല്‍കണം-പ്രസാദ് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം