പാകിസ്ഥാനില്‍ ശിക്ഷപൂര്‍ത്തിയാക്കിയ നാല് ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കും

October 2, 2013 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലാഹോര്‍: വിവിധ കേസുകളില്‍ ശിക്ഷപൂര്‍ത്തിയാക്കിയ നാല് ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ദില്‍ ബാഗ് സിംഗ്, സുനില്‍ എന്നിവരും മറ്റു രണ്ടു പേരുമാണ് ജയില്‍ മോചിതരാകുന്നത്. പാകിസ്ഥാനില്‍ അനധികൃതമായി തങ്ങിയതുള്‍പ്പെടെയുള്ള കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചിരുന്നത്. സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെട്ട റിവ്യൂ ബോര്‍ഡാണ് ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെ വിട്ടയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം റിവ്യൂ ബോര്‍ഡിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ബോര്‍ഡിന്റെ ഉത്തരവ്. വിദേശ തടവുകാരെ മോചിപ്പിക്കണമെങ്കില്‍ ഇവരുടെ പൌരത്വം പരിശോധിക്കേണ്ടതുണ്ടെന്നും ഈ നടപടികള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍