ഷോപ്പിംഗ് സെന്ററിലെ ഭീകരാക്രമണം; വീഴ്ച അന്വേഷിക്കാന്‍ കെനിയ ഉത്തരവിട്ടു

October 2, 2013 രാഷ്ട്രാന്തരീയം

നെയ്റോബി: തലസ്ഥാനമായ നെയ്റോബിയിലെ വെസ്റ്ഗേറ്റ് ഷോപ്പിംഗ് സെന്ററിലുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യത്തിനും സുരക്ഷാസേനയ്ക്കും ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കെനിയ ഉത്തരവിട്ടു. കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാത്തയാണ് ഉത്തരവിട്ടത്. ഭീകരരെ ഇതിലും ശക്തമായി നേരിടാനാകുമായിരുന്നോ എന്നാണ് പരിശോധിക്കുക. പ്രത്യേക അന്വേഷണ സമിതിയായിരിക്കും ഇക്കാര്യം അന്വേഷിക്കുക. മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 67 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നാല് ദിവസങ്ങളെടുത്താണ് ഷോപ്പിംഗ് സെന്ററില്‍ നിന്ന് ഭീകരരെ പൂര്‍ണമായി തുരത്തിയത്. ഇതിനിടെ ഷോപ്പിംഗ് സെന്ററിലുണ്ടായിരുന്നവരെ ബന്ദികളാക്കി വെച്ചും സൈനിക മുന്നേറ്റം ഭീകരര്‍ തടഞ്ഞിരുന്നു. അല്‍ ഷബാബ് എന്ന ഭീകരവാദ സംഘട ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം