പൊന്‍മുടി കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ വീണ് ഒരാള്‍ മരിച്ചു

October 2, 2013 കേരളം

തിരുവനന്തപുരം: പൊന്‍മുടി കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ വീണ് ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. ഹരിയാന സ്വദേശി മഹേഷ്കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശി അഹുല്‍ യാദവ് എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്ക് വേണ്ടി പോലീസും അഗ്നിശമനസേനയും തെരച്ചില്‍ തുടരുകയാണ്. അഞ്ച് പേരാണ് ഒഴുക്കില്‍പെട്ടത്. മൂന്ന് പേരെ രക്ഷപെടുത്തി. വിനോദയാത്രയ്ക്ക് എത്തിയ ടെക്നോപാര്‍ക്കിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം