ഡാറ്റാ സെന്റര്‍ കേസ്: സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

October 3, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ കേസില്‍ സിബിഐ അന്വേഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചതാണെന്നും ഇത് അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അറ്റോണി ജനറല്‍ ജി.ഇ.വഹന്‍വതി കോടതിയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം സര്‍ക്കാര്‍ തള്ളിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കേസില്‍ സിബിഐ അന്വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകരുതെന്ന് എജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് രണ്ടു പേജുള്ള കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ എജിയുടെ ആവശ്യം തള്ളിക്കൊണ്ടാണ്  സര്‍ക്കാര്‍ വിഷയത്തില്‍ പുതിയ നിലപാട് കൈക്കൊണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍