വേഗപ്പൂട്ട് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആര്യാടന്‍

October 3, 2013 കേരളം

Aryadan Muhammedകാസര്‍കോഡ്: വേഗപ്പൂട്ട് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇന്നലെ മുതല്‍ വേഗപ്പൂട്ട് പരിശോധന കര്‍ശനമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സമയപരിധി നീട്ടിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബസ്സുടമകള്‍ അറിയിച്ചിരുന്നു. തൃശ്ശൂരില്‍ നടന്ന ഗതാഗത വകുപ്പിന്റെ അദാലത്തിലാണ് വേഗപ്പൂട്ട് സ്ഥാപിക്കാനുള്ള സമയം നീട്ടണമെന്ന ആവശ്യവുമായി ബസുടമകള്‍ രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഋഷിരാജ് സിംഗ് വ്യക്തമാക്കിയത്. വ്യാജ വേഗപ്പൂട്ടുകള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഋഷി രാജ് സിംഗിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വേഗപ്പൂട്ട് സ്ഥാപിക്കാന്‍ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം