നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു

October 3, 2013 രാഷ്ട്രാന്തരീയം

കാഠ്മണ്ഡു: നേപ്പാളിലെ പോക്ഹാരയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ചൈനീസ് വിനോദസഞ്ചാരിയാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അവിയാ ക്ളബിന്റെ ചെറുവിമാനമാണ് തകര്‍ന്നു വീണത്. പൈലറ്റ് സ്റീഫന്‍ ഷെര്‍സ്തയും അപകടത്തില്‍ മരിച്ചു. പ്രമുഖ ടൂറിസ്റ് കേന്ദ്രമായ പോക്ഹാര തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം