ലാവ്ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് പിണറായിയുടെ ചേംബറിലാണെന്ന് സിബിഐ

October 3, 2013 കേരളം

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം ലഭ്യമാക്കിയത് ലാവ്ലിനുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗമായിരുന്നെന്ന് സിബിഐ കോടതിയെ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. ലാവ്ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ ചേംബറിലാണ്. കാന്‍സര്‍ സെന്ററിന് സഹായം അഭ്യര്‍ഥിച്ച് പിണറായി എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് അയച്ച കത്തും സഹായം തേടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും സിബിഐ കോടതിയില്‍ ഹാജരാക്കി. ധനസഹായത്തിന് കരാറുമായി ബന്ധമില്ലെന്ന പിണറായിയുടെ വാദം ശരിയല്ല. കരാറില്‍ ഈ വ്യവസ്ഥ വച്ചത് പിണറായി നേരിട്ടാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം