അസമില്‍ വാഹനാപകടത്തില്‍ 28 മരണം

October 3, 2013 ദേശീയം

ഗുവാഹട്ടി: അസമില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നിയന്ത്രണം വിട്ട ട്രക്ക് രണ്ട് മിനി ബസ്സുകളിലിടിച്ച്  28 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിമൂന്നുപേര്‍ കുട്ടികളാണ്. പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കംരുപ് ജില്ലയിലെ റാംഗിയയിലുള്ള കളിമണ്‍ ഫാക്ടറിയിലെ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ്സുകളിലാണ് പശ്ചിമ ബംഗാളില്‍ നിന്നു വരികയായിരുന്ന ട്രക്കിടിച്ചത്. പരിക്കേറ്റവരെ ബാരപെറ്റ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ബൊംഗായ്‌ഗോണ്‍ സിവില്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം