എമര്‍ജന്‍സി വാഹനഡ്രൈവര്‍മാര്‍ക്കായി നാറ്റ്പാക്കിന്റെ പരിശീലനം

October 4, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എമര്‍ജന്‍സി വാഹനഡ്രൈവര്‍മാര്‍ക്കായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഒക്‌റ്റോബര്‍ ഏഴിന് ട്രാഫിക് സുരക്ഷ സംബന്ധിച്ച ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പട്ടം ശാസ്ത്രഭവനില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ നാറ്റ്പാക്ക് ഡയറക്ടര്‍ ബി.ജി. ശ്രീദേവി ആമുഖപ്രഭാഷണവും ഇന്റലിജന്‍സ് വകുപ്പ് എ.ഡി.ജി.പി. റ്റി.പി. സെന്‍കുമാര്‍ മുഖ്യപ്രഭാഷണവും നടത്തും. തുടര്‍ന്ന് സുരക്ഷിതമായ ഡ്രൈവിങ് രീതികളും റോഡ് സിഗ്നലുകളും, റോഡ് എന്‍ജിനീയറിങും സുരക്ഷയും, ട്രാഫിക് നിയമങ്ങളും എമര്‍ജന്‍സി വാഹനഫിറ്റ്‌നസിന്റെ ആവശ്യകതയും എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍