വാരാണസി സ്‌ഫോടനം: ഒരാള്‍ കൂടി മരിച്ചു

December 11, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

വാരാണസി: വാരാണസി സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്ന ഒരാള്‍ കൂടി മരിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ആസ്​പത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന മധ്യപ്രദേശില്‍ നിന്നുള്ള ഫൂല്‍മണി എന്ന സ്ത്രീയാണ് ശനിയാഴ്ച മരിച്ചത്. തലയ്‌ക്കേറ്റ പരിക്ക് മൂലമാണ് ഫൂല്‍മണി മരിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.പി.സിങ് അറിയിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഒന്നര വയസ്സുള്ള സ്വാസ്തിക ശര്‍മ എന്ന പെണ്‍കുട്ടി സ്‌ഫോടനം നടന്ന ചൊവ്വാഴ്ച തന്നെ മരിച്ചിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. ശീതഌഘട്ടില്‍ ‘ഗംഗ ആരതി’ എന്ന ആചാരം നടന്നുകൊണ്ടിരിക്കെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തുവിനെക്കുറിച്ച് ഇപ്പോഴും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം