ആന്ധ്രപ്രദേശില്‍ പോലീസിന് നേരെ ആക്രമണം; ഒരാള്‍ മരിച്ചു

October 5, 2013 ദേശീയം

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ പുത്തൂരില്‍ പോലീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാര്‍ മരിച്ചു. തമിഴ്നാട്ടിലെ ബിജെപി നേതാവ് വി.രമേശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടിക്കാനാണ് പോലീസ് എത്തിയത്. ജൂലൈ 18-നാണ് രമേശിനെ കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ ബിലാല്‍ മുഹമ്മദും സംഘവും പുത്തൂരിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. പ്രതികളെ പിടികൂടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം