പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

October 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഈ വര്‍ഷം പ്രവേശനം കിട്ടി പഠിക്കുന്ന വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ആഫീസുകളില്‍ നവംബര്‍ 15 ന് മുമ്പ് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ആഫീസുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്www.desw.gov.in, www.sainikwelfarekerala.org

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍