കണ്‍സ്യൂമര്‍ഫെഡ്ഡിനെ തകര്‍ക്കരുത്: രമേശ് ചെന്നിത്തല

October 6, 2013 കേരളം

ramesh-chennithala-2തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ്ഡിനെ തകര്‍ക്കുന്ന സമീപനം ഉണ്ടാകരുതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കണ്‍സ്യൂമര്‍ഫെഡ്ഡില്‍ അടുത്തിടെ നടന്ന വിജിലന്‍സ് റെയ്ഡും തുടര്‍ന്നുണ്ടായ വിവാദങ്ങളോടും പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. അഴിമതി ഉണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാനാവശ്യമായ പരിശോധന നടത്തണം. എന്നാല്‍ പൊതുവിതരണ രംഗത്ത് നല്ല ഇടപെടല്‍ നടത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന സ്ഥാപനമാണത്. അതിനെ തകര്‍ക്കുന്ന സാഹചര്യമുണ്ടാകരുത്. നിലവിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ മൂലമുണ്ടായതല്ലെന്നും ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം