കൊളംബിയയില്‍ വിമാനം തകര്‍ന്നു: നാലു മരണം

October 6, 2013 രാഷ്ട്രാന്തരീയം

ബോഗോട്ട: കൊളംബിയയിലെ പനാമ അതിര്‍ത്തിക്കു സമീപം വിമാനം തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശികസമയം രാവിലെ ഒന്നിനാണ് അപകടമുണ്ടായതെന്ന് അകാന്‍ഡി മേയര്‍ ഗബ്രിയേല്‍ ജോസ് ഒലിവേഴ്സ് അറിയിച്ചു. പ്രദേശത്തെ കര്‍ഷകരാണ് തകര്‍ന്ന വിമാനം ആദ്യമായി കണ്ടത്. അപകടകാരണം വ്യക്തമല്ല. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈന്യം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ യുഎസ് പൌരന്മാരും ഒരാള്‍ പനാമക്കാരനുമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് യുഎസ് എംബസി പ്രതികരിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം