വിദ്യാഭ്യാസം-ഗാന്ധിയന്‍ ദര്‍ശനത്തില്‍: മേഖലാസെമിനാര്‍ ഇന്ന്

October 7, 2013 കേരളം

തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അഞ്ചുതെങ്ങ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും സംയുക്തമായി ഗാന്ധിജയന്തിവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസം-ഗാന്ധിയന്‍ ദര്‍ശനത്തില്‍ എന്ന വിഷയത്തിലുളള മേഖലാസെമിനാര്‍ ഒക്‌റ്റോബര്‍ 7 ന് ജില്ലാ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്യും.  അഞ്ചുതെങ്ങ് സെന്റ്‌ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഡി.വൈ.എസ്.പി. ആര്‍. പ്രതാപന്‍ നായര്‍, അഞ്ചുതെങ്ങ് എസ്.ഐ. ജി. സുഭാഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പയസ്, ഉദേ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം