കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

October 6, 2013 ക്ഷേത്രവിശേഷങ്ങള്‍

Kottiyur-1കൊട്ടിയൂര്‍: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ അധീനതയിലുള്ള കൊട്ടിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം അഞ്ചിന് ആരംഭിച്ചു. 14 വരെ ദിവസവും രാവിലെ ഗണപതി ഹോമവും വിശേഷാല്‍ പൂജയും വൈകുന്നേരം 6ന് ദേവീപൂജയും ദീപാരാധനനും നടക്കും. 12ന് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ പൂജവയ്പ്പും 13ന് മഹാനവമിയും 14ന് വിജയദശമി ദിനത്തില്‍ വാഹനപൂജയും വിദ്യാരംഭവും നടക്കും. നവരാത്രി പൂജയും വിദ്യാരംഭചടങ്ങുകളും ബ്രഹ്മചാരി പ്രവിത്കുമാറിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍