തിരഞ്ഞെടുപ്പിനായി എറണാകുളത്ത് 3030 വോട്ടിംഗ് മെഷീനുകള്‍

October 7, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. 2027 പോളിംഗ് ബൂത്തുകളിലേക്കുള്ള 3030 വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയാണ് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ പുരോഗമിക്കുന്നത്. ആയിരം വോട്ടുകള്‍ പരിശോധനാടിസ്ഥാനത്തില്‍ യന്ത്രത്തില്‍ രേഖപ്പെടുത്തിയാണ് പരിശോധന.

ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം യന്ത്രങ്ങളില്‍ നിന്നും വോട്ടുകള്‍ നീക്കം ചെയ്യും. ഒക്‌ടോബര്‍ 20ന് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി നിര്‍ദിഷ്ട കേന്ദ്രങ്ങളിലെത്തുന്നവര്‍ കുടുബാംഗത്തിന്റെയൊ ഇല്ലാത്തവര്‍ സമീപത്തു താമസിക്കുന്നയാളുടേയോ ഐഡന്റിറ്റി കാര്‍ഡ് നമ്പറും, പുതിയതും പഴയതുമായ വാര്‍ഡ് നമ്പറുകളും, പിന്‍കോഡോടു കൂടിയ മുഴുവന്‍ വിലാസവും മൊബൈല്‍ നമ്പറും ഹാജരാക്കണം. രജിസ്‌ട്രേഷനു ശേഷം അതാത് ബൂത്ത്തല ഓഫീസര്‍മാരുടെ പേരും ഫോണ്‍ നമ്പറോടു കൂടിയതുമായ എസ്.എം.എസ് സന്ദേശം ലഭിക്കും. ഓഫീസര്‍മാര്‍ അന്വേഷണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ജനന തിയതിയും മേല്‍വിലാസവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയും, പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍