ശബരിമല : അവലോകനയോഗങ്ങള്‍ 7ന്

October 5, 2013 കേരളം

തിരുവനന്തപുരം: ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 7 ന് രാവിലെ 9 മണിക്ക് ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ഓഫീസിലും 11 മണിക്ക് പന്തളം ദേവസ്വം ഹാളിലും അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

യോഗങ്ങളില്‍ എംഎല്‍എ മാര്‍, എംപി മാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം