കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചു

October 8, 2013 കേരളം

ganesh kumar1തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി)​ നേതാവും എം.എല്‍.എയുമായ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് കേരളാ കോണ്‍ഗ്രസ് (ബി)​ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക്  കൈമാറി. എന്നാല്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയിട്ടില്ല.

രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് രാജിവെയ്ക്കുന്നതെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. പത്തനാപുരം നിയോജകമണ്ഡലത്തെയാണ് ഗണേശ് പ്രതിനിധികരിക്കുന്നത്. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് ഗണേശിന് മന്ത്രിസ്ഥാനം നഷ്ടമായത്. പിന്നീട് ഗണേശിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കരുതുന്നു.

എന്നാല്‍ അടുത്ത കാലത്ത് അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വീണ്ടും രൂക്ഷമായെന്നാണ് ഗണേഷുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജിക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. നാളെ പാര്‍ട്ടി യോഗത്തിനു ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം